Currently Browsing: Editor
സൂപ്പ് എന്നു കേൾക്കാത്തവർ അധികമാരും ഉണ്ടാകില്ല. വളരെ ആരോഗ്യപ്രദമായ ഒരു വിഭവമാണ് സൂപ്പ്. സൂപ്പുകളുടെ ചരിത്രം എന്ന് പറയുന്നത് പാചകത്തിന്റെ ചരിത്രം പോലെ പഴക്കമുള്ളതാണ്. സൂപ്പ് ഉണ്ടായതിന്റെ തെളിവുകൾക്കു തന്നെ ഏകദേശം ബി.സി. 20000 ത്തോളം പഴക്കമുണ്ട്. വിശപ്പു കുറയ്ക്കുക വണ്ണം കുറയ്ക്കുക, അസുഖത്തിന് പറ്റിയ ഭക്ഷണം എന്നിങ്ങനെ സൂപ്പിന്റെ ഗുണങ്ങള്‍ ധാരാളമുണ്ട്. സൂപ്പിലൂടെ പോഷകങ്ങളും ധാതുക്കളും ശരീരത്തിന് വേഗത്തില്‍ വലിച്ചെടുക്കാന്‍ സാധിക്കും. വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നമെന്നതാണ് ഏറ്റവും വലിയ ഗുണം. ഇവ പെട്ടെന്ന് വയര്‍ നിറഞ്ഞതായി […]
രണ്ടു നാടുകൾക്കുമിടയിൽ ജലക്ഷാമം വന്ന സമയത്ത് 1966 ൽ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി കാമരാജ് ഏകദേശം 30 ലക്ഷം രൂപ ബഡ്ജറ്റിൽ നിർമ്മിച്ചതാണ് സംഗതി. വിചാരിച്ചതു പോലെ അത്ര ചെറുതല്ല സംഭവം എന്ന് നേരിട്ട് കണ്ടപ്പോ മനസ്സിലായി. ഏഷ്യയിലെ തന്നെ ഏറ്റവും ഉയരവും നീളമുവുമുള്ള അക്വഡക്റ്റുകളിൽ ഒന്നാണ് മാത്തൂർ തൊട്ടിപ്പാലം. കന്യാകുമാരി ജില്ലയിൽ തിരുവട്ടാറിൽ നിന്നും 3 കിലോമീറ്റർ അകലെ പറളിയാറിന് കുറുകേ ഇത് സ്ഥിതി ചെയ്യുന്നു. കാർഷിക ജലസേചനാർത്ഥം നിർമ്മിക്കപ്പെട്ട ചിറ്റാർ പട്ടണം കനാലിന്റെ ഭാഗമായി […]
വിവരണം – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. ഏകദേശം 55 വർഷം മുമ്പ് മലയിൻകീഴ് തുടങ്ങിയ ഭക്ഷണയിടം. ഇന്നും സജീവമായി നിലകൊളളുന്നു. മലയിൻകീഴ് വഴി പോകുമ്പോഴെല്ലാം ജംഗ്ഷനിലെ ഈ കട കാണുന്നതാണ്. കൊള്ളാമോ കൊള്ളൂലെ ഒരു പിടിയുമില്ല. ആരും ഒന്നും പറഞ്ഞ് കേട്ടിട്ടുമില്ല. അങ്ങനെ മാർച്ച് മാസം ലോക്ക്ഡൗണിന് മുമ്പുള്ള ദിനങ്ങളിൽ ഒരു ബീഫ് പാഴ്സൽ വാങ്ങിക്കാനായി ഇറങ്ങി. ഉദ്ദേശിച്ചിരുന്ന കടയിൽ കിട്ടിയില്ല. മനസ്സിൽ ഇതോടിയെത്തി. നേരെ ഇങ്ങോട്ട് പോന്നു. വയസ്സായ ഒരു […]
വിവരണം – Praveen Shanmugam to ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. കണ്ണൻ ചേട്ടന്റെ കിഴക്കൻ തട്ടുക്കട മടത്തിക്കോണം. ഇവിടെ നിങ്ങൾ പോയിട്ടില്ലെങ്കിൽ ഒരു വൻ നഷ്ടമാണ്. പ്രത്യേകിച്ചും ഒരു തിരുവനന്തപുരത്തുകാരനാണെങ്കിൽ. Location: കാട്ടാക്കട നിന്നും കള്ളിക്കാടിലേക്ക് പോകുന്ന വഴിയിൽ വീരണകാവ് സ്ക്കൂൾ എത്തുന്നതിനു മുൻപ് ഇടത്തുവശത്തു കാണുന്ന നീല നിറത്തിലുള്ള കിഴക്കൻ തട്ടുകട എന്ന കൊച്ചു ഹോട്ടൽ (കാട്ടാക്കട നിന്നും 4.8 KM). ഇവിടെ ഇന്നത് എന്നില്ല. എല്ലാം അടിപൊളി രുചിയാണ്. അതും മായങ്ങളൊന്നുമില്ലാതെ […]
പണ്ടുകാലത്ത് കേക്ക് കഴിക്കണമെന്ന് തോന്നിയാൽ നേരെ ബേക്കറിയിലേക്ക് പോകാനാണ് നമ്മുടെ പതിവ്. എന്നാൽ ഇപ്പോൾ ഓരോ വീട്ടിലും പലതരത്തിലുള്ള കേക്ക് ഉണ്ടാക്കുന്നതിൽ മിടുക്ക് തെളിയിച്ചിരിക്കുകയാണ് വീട്ടമ്മമാർ. ലോക്ക്ഡൗൺ കാലത്താണ് കേക്ക് പരീക്ഷണങ്ങൾ നമ്മുടെ നാട്ടിൽ ധാരാളമായി അരങ്ങേറിയതും, ധാരാളം ഹോംഷെഫുമാർ ഉയർന്നു വന്നതും. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും വീട്ടിൽ കേക്ക് ഉണ്ടാക്കുവാൻ ബീറ്ററും, ഓവനുമെല്ലാം വേണമെന്ന ധാരണയിൽ ഇപ്പോഴും ചിലരെങ്കിലുമുണ്ട്. അത്തരക്കാരിൽ നിന്നും സംശയങ്ങൾ മെസ്സേജുകളായി ലഭിച്ചു തുടങ്ങിയതോടെയാണ് അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യണമെന്നു തീരുമാനിക്കുന്നതും.കേക്കുകളിൽ മിക്കയാളുകൾക്കും ഏറെയിഷ്ടപ്പെട്ട […]
മീൻ വിഭവങ്ങൾ ഇഷ്ടമില്ലാത്തവർ നമുക്കിടയിൽ വളരെ കുറവായിരിക്കും. നോൺ വെജ് പ്രിയർക്ക് ഏറെ പ്രിയങ്കരമാണ് മീൻ കൊണ്ടുള്ള വിവിധ ഐറ്റങ്ങൾ. ഇത്തരത്തിൽ മീൻ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവരുടെ പ്രിയങ്കരമായ ഒരു വിഭവമാണ് മീൻ പൊള്ളിച്ചത്. മീനിനൊപ്പം രുചിക്കാവുന്ന വാഴയിലയുടെ മണം കൂടിയാകുമ്പോൾ സ്വാദ് ഇരട്ടിയാകും. വാഴയിലയിൽ പൊള്ളിച്ച വിഭവങ്ങൾക്ക് എല്ലാ മീനുകളും ഉപയോഗിക്കാമെങ്കിലും, കരിമീൻ പൊള്ളിച്ചതിനാണ് ഏറെ ആരാധകർ. അങ്ങനെയാണെങ്കിൽ രുചികരമായ കരിമീൻ പൊള്ളിച്ചത് എങ്ങനെ തയ്യാറാക്കാമെന്ന് നമുക്കൊന്ന് നോക്കാം. കരിമീൻ പൊള്ളിച്ചത് തയ്യാറാക്കുവാൻ വേണ്ട ചേരുവകളും സാധനങ്ങളും […]
പണ്ടൊക്കെ കല്യാണം കഴിഞ്ഞാൽ പിന്നെ വീടിനു പരിസരങ്ങളിൽ നിന്നായിരിക്കും ഫോട്ടോകൾ എടുക്കാറുള്ളത്. എന്നാൽ ഇന്ന് അങ്ങനെയല്ല. പോസ്റ്റ് വെഡിങ് ഷൂട്ട് എന്നൊരു ചടങ്ങ് തന്നെയുണ്ട് ലോകമെമ്പാടുമായിട്ട്. വിവാഹം കഴിഞ്ഞു അടുത്ത ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ ആയിരിക്കും ഇത്തരത്തിൽ പോസ്റ്റ് വെഡിംഗ് ഫോട്ടോഗ്രാഫി ട്രിപ്പ് നടത്തുക. ഇതിനായി കേരളത്തിലെ പ്രധാന ടൂറിസ്റ്റു കേന്ദ്രങ്ങൾ മുതൽ വിദേശരാജ്യങ്ങളിൽ വരെ പോകുന്നവരുണ്ട്. അതൊക്കെ ഓരോരുത്തരുടെ സാമ്പത്തികശേഷി അനുസരിച്ചിരിക്കും. വിവാഹം കഴിഞ്ഞാൽ പിന്നെ എല്ലാവരും ആലോചിക്കുന്നത് പോസ്റ്റ് വെഡിങ് ഫോട്ടോഗ്രാഫി എവിടെ വേണമെന്നായിരിക്കും. […]
എയർ ഇന്ത്യ എന്നു കേൾക്കുമ്പോൾ ഭൂരിഭാഗം ആളുകളുടെയുമുള്ളിൽ വരുന്ന ഒരു ചിത്രമാണ് പ്രശസ്തമായ മഹാരാജായുടേത്. ഇന്ത്യൻ ഹൃദയങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട ചിഹ്നങ്ങളിൽ ഒന്നാണ് എയർ ഇന്ത്യ യുടെ ‘മഹാരാജാ’. സമപ്രായക്കാരിൽ നിന്ന് സ്വയം വേർതിരിച്ചറിയാനുള്ള എയർ ഇന്ത്യയുടെ പ്രചാരണത്തിന്റെ ഭാഗമായ, തമാശക്കാരനും ഉരുണ്ടതുമായ മഹാരാജാ ആദ്യമായി പ്രത്യക്ഷപ്പെട്ടത് 1940 കളുടെ മധ്യത്തിലാണ്. ഇൻ-ഫ്ലൈറ്റ് മെമ്മോ പാഡിൽ. അക്കാലത്ത് എയർ ഇന്ത്യയിൽ വാണിജ്യ ഡയറക്ടറായിരുന്ന എസ്കെ (ബോബി) കൂക്കയ്ക്കുവേണ്ടി ബോംബെയിലെ ജെ വാൾട്ടർ തോംസൺ കമ്പനിയിലെ കലാകാരൻ ഉമേഷ് […]
ബോട്ട് യാത്രയ്ക്ക് പേരുകേട്ട സ്ഥലമാണ് ആലപ്പുഴ. എന്നാൽ ആലപ്പുഴ പോലെ തന്നെ എറണാകുളത്തും ബോട്ട് യാത്രകൾ നടത്താവുന്നതാണ്. രണ്ടു സ്ഥലങ്ങളിലെയും കാഴ്ചകൾ വ്യത്യസ്തമാണെന്നു മാത്രം. ആലപ്പുഴയിൽ ഗ്രാമീണത ജീവിതവും പച്ചപ്പുമൊക്കെ ബോട്ട് യാത്രകളിൽ ആസ്വദിക്കുവാൻ സാധിക്കും. എറണാകുളത്താണെങ്കിൽ കപ്പലുകളും തുറമുഖവും അഴിമുഖവുമെല്ലാം കണ്ടുകൊണ്ട് വ്യത്യസ്തമായൊരു യാത്ര നടത്താം. എറണാകുളത്ത് എത്തുന്ന ടൂറിസ്റ്റുകളിൽ ഭൂരിഭാഗവും ബോട്ട് യാത്രയ്ക്കായി മിക്കവാറും പ്രൈവറ്റ് സർവ്വീസുകളെയാണ് ആശ്രയിക്കാറുള്ളത്. പാട്ടും മേളവുമായി കായൽ യാത്ര ആസ്വദിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഇത്തരം പ്രൈവറ്റ് ബോട്ടുകൾ തിരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ […]
ഒരുവിധം എല്ലാവർക്കും ഇഷ്ടമുള്ള ഒരു വിഭവമാണ് അച്ചാർ. സദ്യ ആയാലും, ദൂരയാത്രയ്ക്കു പോകുമ്പോഴും, വിദേശത്തേക്കു പോകുമ്പോഴും അച്ചാർ നിർബന്ധമാണ്. അതാണല്ലോ നമ്മുടെ കീഴ്വഴക്കം. പേർഷ്യൻ ഭാഷയിലെ അചാർ എന്ന പദത്തിൽ നിന്നാണ് അച്ചാർ എന്ന വാക്ക് ഉദ്ഭവിച്ചത്. മരുഭൂമിയിൽ പച്ചക്കറിയും മറ്റും കിട്ടാത്തതിനാലായിരുന്നു അച്ചാറിട്ട് സൂക്ഷിക്കുന്ന രീതി അവർ സ്വീകരിച്ചത്. പൊതുവെ മാങ്ങ, നാരങ്ങ തുടങ്ങിയവയിട്ട് ഉണ്ടാക്കുന്ന അച്ചാറുകളാണ് നമ്മൾ ഉപയോഗിക്കാറുള്ളത്. എന്നാൽ ഒരുവിധം എല്ലാ ഐറ്റങ്ങളും ഉപയോഗിച്ച് അച്ചാറുകൾ ഉണ്ടാക്കാവുന്നതാണ്. അവയിൽ ഒരു സ്പെഷ്യൽ ഐറ്റമാണ് […]